Saturday, March 15, 2008
കരിമണല്‍
കരിമണല്‍പാഴായിപ്പോകുന്ന കറുത്ത സ്വര്‍ണ്ണംഅല്‌പം ചരിത്രംകരിമണിലെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം എനിക്കോര്‍മ്മ വരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച സ്വാതന്ത്ര്യസമര കാലഘട്ടത്തെക്കുറിച്ചുളള ഒരു ലേഖനമാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദവുമായി തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ മുന്നോട്ടുപോകുന്ന കാലത്ത് അദ്ദേഹത്തിന്റെ ഈ ശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരു കൂട്ടം എം.പിമാര്‍ പിന്‍തുണ നല്‍കി. അവരെ അതിനു പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്നോ? ചവറയിലെ കരിമണല്‍! നാല്‍പ്പതുകളില്‍ തന്നെ സായിപ്പന്‍മാര്‍ നമ്മുടെ കരിമണലിന്റെ വിലയും, പ്രാധാന്യവും മനസ്സിലാക്കിയിരുന്നു എന്നു സാരം. 60 വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മുടെ സ്ഥിതി എന്താണ്? കരിമണല്‍ ഖനനംതന്നെ വേണ്ട എന്ന തീരുമാനത്തിലുടക്കി നില്‍ക്കുന്ന രാഷ്‌ട്രീയ നേതൃത്വം ഒരു വശത്ത്, കേരളത്തിലേറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ മറുവശത്ത്.1908-ല്‍ ഹെര്‍ഷോംബര്‍ഗ് എന്ന ജര്‍മ്മന്‍ കെമിസ്റ്റാണ് ഈ കറുത്ത സ്വര്‍ണ്ണത്തെ ആദ്യമായി കണ്ടെത്തുന്നത്. അക്കാലത്ത് കേരളത്തില്‍ നിന്നും വിദേശത്തേക്ക് കയറ്റി അയക്കുന്ന കയറിന് തൂക്കം കൂടാനായ് കരിമണലില്‍ മുക്കുന്ന പതിവുണ്ടായിരുന്നു. അവിചാരിതമായി കയറില്‍ കറുത്ത തിളങ്ങുന്ന പദാര്‍ത്ഥം ശ്രദ്ധിച്ച ഷോംബര്‍ഗ് അതിന്റെ രാസഘടന പരിശോധിക്കുകയും, മോണസൈറ്റിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുകയും ചെയ്‌തു. തന്റെ കണ്ടുപിടുത്തത്തില്‍ ആവേശം കൊണ്ട് അദ്ദേഹം 1910-ല്‍ മണവാളക്കുറിച്ചിയിലും (തമിഴ്‌നാട്), പിന്നീട് ചവറയിലും കരിമണലില്‍ നിന്നും മോണസൈറ്റ് വേര്‍തിരിക്കാനുളള പ്ലാന്റുകള്‍ സ്ഥാപിച്ചു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ജര്‍മ്മന്‍ ചാരന്‍ എന്നു മുദ്രകുത്തി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതിന്റെ ഫലമായി രണ്ട് പ്ലാന്റുകളും പൂട്ടി.ചവറയുടെ പ്രത്യേകതഇന്‍ഡ്യയില്‍ ഒറീസ്സ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്‌ട്ര, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കരിമണല്‍ ഉണ്ട്. എങ്കിലും ചവറയിലെ നിക്ഷേപത്തിന്റെ പ്രത്യേകത നീണ്ടകര മുതല്‍ കായംകുളം വരെയുളള 23 കിലോമീറ്റര്‍ ചുറ്റളവില്‍ കടലിലും, കരയിലുമായിട്ടുളള 95% മണ്ണിലും ഈ അപൂര്‍വ്വ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ലാഭകരമായി ഖനനം ചെയ്യാം. മറിച്ച്, മറ്റു സ്ഥലങ്ങളിലെ നിക്ഷേപം വളരെ വലിയ ഒരു ഭൂപ്രദേശത്തായി വ്യാപിച്ച് കിടക്കുകയാണ്. വലിയ ഒരു ഭൂപ്രദേശം ഖനനം ചെയ്യേണ്ടി വരും. കുറച്ച് ധാതുക്കള്‍ക്കു വേണ്ടി തന്മൂലം, ഖനനത്തിനായുളള ചിലവും, അതില്‍ നിന്നും കിട്ടുന്ന ധാതുക്കളുടെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു പക്ഷെ ഖനനം അത്ര ലാഭകരമായിരിക്കുകയുമില്ല.മൂല്യവര്‍ദ്ധനവ്‌കരിമണലിന്റെ കാര്യത്തില്‍ പ്രധാനമായും രണ്ടു വിഷയങ്ങളാണ് നമ്മള്‍ ചിന്തിക്കേണ്ടത്. സ്വകാര്യമേഖല വേണോ, പൊതുമേഖല വേണോ അതോ രണ്ടും വേണോ? അതോ കരിമണല്‍ കുഴിച്ചെടുത്ത്, അടിസ്ഥാന ധാതുക്കള്‍ വേര്‍തിരിച്ച് വില്‍ക്കണോ? അതോ ആ ധാതുക്കള്‍ ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണോ? മൂല്യവര്‍ദ്ധനവിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് നമുക്ക് കേരളത്തിലെ ധാതുലഭ്യതയും അതിന്റെ ഇന്നത്തെ വിലയും പരിശോധിക്കാം.ഭാവിയിലെ ന്യൂക്ലിയര്‍ ഇന്ധനമായ തോറിയത്തിന്റെ നിര്‍മ്മാണത്തിനായി മോണസൈറ്റ് മാറ്റി വെക്കുന്നതിനാല്‍ അതിന്റെ കയറ്റുമതിയും കച്ചവടവും നടക്കുന്നില്ല. മോണസൈറ്റും, ഗാര്‍നെറ്റും ഇല്ലാതെയുളള നമ്മുടെ ധാതുക്കളുടെ വില 67656 കോടി രൂപയാണ്. ഇനി ഇതിന്റെ മൂല്യവര്‍ദ്ധിത വില എന്തായിരിക്കും? അതറിയണമെങ്കില്‍, കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്‍-ന്റെ ഏറ്റവും പ്രധാന ഉല്‍പ്പന്നമായ ടൈറ്റാനിയം ഡയോക്‌സൈയിഡിന്റെ കാര്യം എടുക്കാം. കിലോയ്‌ക്ക് വെറും നാലു രൂപ വിലയുളള ഇല്‍മനൈറ്റില്‍ നിന്നാണ് കിലോയ്‌ക്ക് 100 രൂപ വിലയുളള ടൈറ്റാനിയം ഡയോക്‌സയിഡ് നിര്‍മ്മിക്കുന്നത്. 25 ഇരട്ടി മൂല്യവര്‍ദ്ധനവ്. എങ്കില്‍ 67656 കോടി രൂപയുടെ മൂല്യവര്‍ദ്ധിത ഉത്‌പന്ന വില എന്തായിരിക്കും? 25 ഇരട്ടി കൂട്ടിയാല്‍ കിട്ടുന്നത് 16.91 ലക്ഷം കോടിയാണ്. കിലോയ്‌ക്ക് 4 രൂപ വിലയുളള ഇല്‍മനൈറ്റില്‍ നിന്നും ഉത്‌പ്പാദിപ്പിക്കുന്ന ഒരു കിലോ ടൈറ്റാനിയം മെറ്റലിന്റെ വില എത്രയാണെന്നറിയാമോ? 25 അമേരിക്കന്‍ ഡോളര്‍. ഒരു ഡോളറിന് 46 രൂപ വെച്ചു കൂട്ടിയാല്‍ 1150 രൂപ. മൂല്യവര്‍ദ്ധനവ് വഴി കിട്ടിയത് 287.5 ഇരട്ടി കൂടുതല്‍. അങ്ങനെ നോക്കുമ്പോള്‍ 67656 കോടി രൂപയുടെ മിനറല്‍സില്‍ നിന്നും മൂല്യവര്‍ദ്ധനവ് വഴി കേരളത്തിന് കിട്ടാവുന്നത് 195 ലക്ഷം കോടി രൂപ.ഐ. ആര്‍. ഇ.യുടെ പരാജയംകഴിഞ്ഞ 55 വര്‍ഷമായ് ഐ.ആര്‍.ഇ (ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്) ചവറയില്‍ ഖനനവും, ധാതുക്കള്‍ വേര്‍തിരിക്കലും നടത്തുന്നു. മൂല്യവര്‍ദ്ധനവിനും, കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും ഐ.ആര്‍.ഇ വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. ലോകധാതുവിപണിയില്‍ ഐ.ആര്‍.ഇ എവിടെ നില്‍ക്കുന്നുവെന്ന് 2002-2003-ലെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.കെ. എം. എം. എല്‍.1984-ല്‍ 30 കോടി രൂപയുടെ മൂലധനത്തിന് 22,000 ടണ്‍ ടൈറ്റാനിയം ഡയോക്‌സയിഡ് ഉല്‌പാദനശേഷിയുള്ള പ്ലാന്റ് ഉപയോഗിച്ച് പ്രവര്‍ത്തനം തുടങ്ങിയ കെ.എം.എം.എല്‍ എന്ന കേരള ഗവണ്‍മെന്റ് സ്ഥാപനം 2006-ല്‍ 40,000 ടണ്‍ ഉല്‌പ്പാദനവും 300 കോടി രൂപയുടെ വില്‍പ്പനയും അതിന്റെ 40 ശതമാനം ലാഭവും നേടി കേരളത്തിലെ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി വളര്‍ന്നു. 760 കോടി രൂപയുടെ വികസനം വഴി 2007-ല്‍ ടൈറ്റാനിയം ഡയോക്‌സയിഡ് ഉല്‌പ്പാദനം 1 ലക്ഷം ടണ്‍ ആയി ഉയര്‍ത്തുന്നു. കൂടാതെ ടൈറ്റാനിയം സ്‌പോഞ്ച് എന്ന പുതിയ ഉല്‌പന്നവും നിര്‍മ്മിക്കാന്‍ പോകുന്നു.പുതിയധാതു ഘനന നയം1998-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം അനുസരിച്ച് രാജ്യത്തെ ധാതുക്കള്‍ പരമാവധി ചൂഷണം ചെയ്യുന്നതിനും മൂല്യവര്‍ദ്ധനവ് വഴി രാജ്യയ്‌ത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി ലക്ഷ്യമാക്കുന്നതിനും ഈ രംഗത്ത് സ്വകാര്യ സംരംഭകരേയും, വിദേശ നിക്ഷേത്തേയും പ്രേത്സാഹിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ചൈനയുടെ വരവോടെ ധാതുക്കള്‍ കയറ്റി അയയ്‌ക്കുന്ന കാര്യത്തില്‍ ഐ.ആര്‍.ഇയും കടുത്ത മത്സരമാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ മൂല്യവര്‍ദ്ധനവിലൂന്നിയ ഒരു നയം കേരളവും കൈക്കൊളളണം. ബ്രിട്ടീഷുകാര്‍ 200 വര്‍ഷത്തോളം ഇന്‍ഡ്യയെന്ന കോളനിയെ ചൂഷണം ചെയ്‌തതുപോലെ, ഒരു ഭാരത സര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ കഴിഞ്ഞ 55 വര്‍ഷമായി കേരളത്തേയും, കേരളീയരേയും ചൂഷണം ചെയ്യുകയാണ്. വെറുതെ മണ്ണു കുഴിച്ചെടുത്ത് അരിച്ച് കയറ്റി അയയ്‌ക്കാനായ് മാത്രം ഒരു ഭാരത സര്‍ക്കാര്‍ നമുക്ക് വേണോ? പതിനായിരം കോടിയുടെ കപട വാഗ്‌ദാനം നല്‍കി മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും നമ്മളെ വഞ്ചിച്ചു. ഒട്ടും വൈകാതെ തന്നെ കേരള സര്‍ക്കാരും മൂല്യവര്‍ദ്ധനവിലൂന്നിയ ഒരു മൈനിംഗ് നയം പ്രഖ്യാപിക്കണം.പ്രാദേശിക എതിര്‍പ്പുകള്‍പ്രാദേശികമായി ഖനനത്തിനെതിരെയുള്ള വികാരം തണുപ്പിക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗം, മണ്ണിന്റെ മക്കളുടെ തന്നെ ഒന്നോ രണ്ടോ സൊസൈറ്റികള്‍ രൂപീകരിച്ച് ഖനനവും ധാതുക്കള്‍ വേര്‍തിരിക്കലും അവരെ ഏല്‍പ്പിക്കുക എന്നതാണ്. ഐ.ആര്‍. ഇ.കെ.എം.എം.എല്‍, സി.എം.ആര്‍.എല്‍ മുതലായ കമ്പനികള്‍ ഈ സൊസൈറ്റിയില്‍ നിന്നും ധാതുക്കള്‍ വാങ്ങി മൂല്യവര്‍ദ്ധിത ഉല്‌പ്പന്നങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കട്ടെ. ഇപ്പോള്‍ തന്നെ ധാതുക്കള്‍ വന്‍തോതില്‍ കളളക്കടത്ത് വഴി തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനികളിലേയ്‌ക്ക് ഒഴുകുകയാണ്. ചവറയിലെ ഖനന മേഖലയിലെ ഒരു സെന്റ് ഭൂമിയിലെ കരിമണലില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ വില ചുരുങ്ങിയത് 30 ലക്ഷം രൂപ വരും. ഒരു ചതുരശ്ര മീറ്റര്‍സ്ഥലത്ത് 475 കിലോ ഇല്‍മനൈറ്റ,് 146 കിലോ സിര്‍ക്കണ്‍, 122 കിലോ സിലിമനൈറ്റ്, 61 കിലോ റൂട്ടൈല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 40 ച:മീറ്റര്‍ (ഒരു സെന്റ്) വിസ്‌താരം, ടേബിള്‍ 2-ല്‍ കൊടുത്തിരിക്കുന്ന വില കൊണ്ടു ഗുണിക്കുക. 8 മീറ്റര്‍ വരെ ആഴത്തിലുള്ള മണ്ണില്‍ ധാതുക്കള്‍ അടങ്ങിയിട്ടുളളതിനാല്‍ വീണ്ടും 8 കൊണ്ട് ഗുണിക്കുക. 30 ലക്ഷം സത്യമാണെന്ന് മനസ്സിലാകും. കഴിഞ്ഞ ദശകത്തില്‍ പല രാജ്യങ്ങളിലെയും സ്വര്‍ണ്ണഖനികള്‍ അടച്ചു പൂട്ടി. കാരണം ഖനനം ചെയ്യുന്നതിനു വേണ്ടുന്ന ചെലവും ഖനനം ചെയ്‌താല്‍ കിട്ടുന്ന സ്വര്‍ണ്ണത്തിന്റെ വിലയുമായി നോക്കുമ്പോള്‍ കച്ചവടം ലാഭകരമല്ലാത്ത സ്ഥിതി. ഒരു സാധാരണ സ്വര്‍ണ്ണഖനിയിലെ ഒരു ചതുരശ്ര മീറ്റര്‍ മണ്ണ് വേര്‍തിരിച്ചാല്‍ കിട്ടുന്നത് പരമാവധി 4 ഗ്രാം സ്വര്‍ണ്ണം, ഇപ്പോഴത്തെ വിലയനുസരിച്ച് 2500 രൂപ. ചവറയിലെ ഒരു ചതുരശ്രമീറ്റര്‍ മണ്ണ് വേര്‍തിരിച്ചാല്‍ കിട്ടുന്ന ധാതുക്കളുടെ വില 9328 രൂപയാണ്. ( 9328 ഃ 40 ഃ 80 = 30, 00,000)തോറിയം എന്ന അമൂല്യനിധിനമ്മള്‍ ഇവിടെ വിട്ടുപോയ ഒരു പ്രധാന ധാതുവാണ് തോറിയം. ഭാവിയിലെ ന്യൂക്ലിയര്‍ ഇന്ധനമായാണ് തോറിയത്തെ വിശേഷിപ്പിക്കുന്നത് വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയരുന്ന ഇന്‍ഡ്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാനുളള ഏക പോംവഴി തോറിയം ഇന്ധനം ഉപയോഗിച്ചുള്ള ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റുകളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയമുള്ളത് ആസ്‌ത്രേലിയയിലാണ്, 3 ലക്ഷം ടണ്‍. രണ്ടാം സാഥാനം 2,90,000 ടണ്‍ ഉളള ഇന്‍ഡ്യയ്‌ക്കാണ്. മോണസൈറ്റില്‍ നിന്നു മാത്രം തോറിയം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇന്‍ഡ്യയുടെ മൊത്തം മോണസൈറ്റില്‍ നിന്നുമാണ് തോറിയം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇന്‍ഡ്യയുടെ മൊത്തം മോണസൈറ്റ് നിക്ഷേപത്തിന്റെ അനുപാതം വച്ചു നോക്കുമ്പോള്‍ മൊത്തം തോറിയം ശേഖരമായ 2,90,000 ടണ്ണിന്റെ 17.25 ശതമാനം, അതായത് 50025 ടണ്‍ ചവറയിലുണ്ട്. ചവറയിലെ കരിമണലില്‍ 11.5 ലക്ഷം ടണ്‍ മോണസൈറ്റുണ്ട്. ചവറ സ്വദേശിയും ലോകപ്രശസ്‌ത ന്യൂക്ലിയര്‍ സയന്റിസ്റ്റുമായ ഡോ. പ്ലാസിഡ് റൊഡ്രിഗ്‌സിന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യയിലെ തോറിയത്തില്‍ നിന്നും 3,80,000 മെഗാവാട്ട് വൈദ്യുതി ഒരു വര്‍ഷം എന്ന കണക്കില്‍ 700 വര്‍ഷത്തേയ്‌ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. ഇതിന്റെ 17.25 ശതമാനമായ 65550 മെഗാവാട്ട് 700 വര്‍ഷത്തേയ്‌ക്ക് ചവറയുടെ സംഭാവന.ഇന്‍ഡ്യയിലെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചു സ്ഥലത്തായി കേന്ദ്രീകരിച്ച് കിടക്കുകയാണ് കേരളത്തിലെ ധാതുക്കള്‍. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് വലിയ ചെലവില്ലാതെ ഇത് ഖനനം ചെയ്യാന്‍ സാധിക്കും. ഇന്‍ഡ്യയ്‌ക്ക് മൊത്തം ആവശ്യമുള്ള വിദ്യുച്ഛക്തി വര്‍ഷങ്ങളോളം ഈ തോറിയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും. 700 വര്‍ഷത്തേയ്‌ക്ക് വര്‍ഷം 65550 മെഗാവാട്ട് വീതം വിദ്യുച്ഛക്തിയുടെ വില കൂടി കണക്കാക്കിയാല്‍ 195 ലക്ഷം കോടിയുടെ കുടെ എത്ര ലക്ഷം കോടി കൂട്ടാം? ഈഅത്യപൂര്‍വ്വവും വിലമതിക്കാനാവാത്തതുമായ ധാതുവിന്റെ വില കൂട്ടാതെയാണ് ഒരു ചതുരശ്ര മീറ്ററിലെ വില 9328 രൂപയായി കണക്കാ ക്കിയത്.ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ച കേരളംഈശ്വരന്‍ ചില അമൂല്യ വിഭവങ്ങള്‍ നല്‍കി കനിഞ്ഞനുഗ്രഹിച്ചു ഭൂമിയിലെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് കേരളം. ലോകത്തേറ്റവും കൂടുതല്‍ എണ്ണ സമ്പത്തുളളത് സൗദിഅറേബ്യയിലാണ്. സൗദി അറേബ്യയുടെ അവശേഷിക്കുന്ന എണ്ണ നിക്ഷേപം 300 കോടി ബാരല്‍ എന്നാണ് കണക്ക്, ഒരു ബാരലിന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 65 അമേരിക്കന്‍ ഡോളര്‍ വച്ച് കണക്കു കൂട്ടിയാല്‍ അവരുടെ മൊത്തം എണ്ണ ശേഖരത്തിന്റെ വില 19500 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍. ഒരു ഡോളര്‍ 45 രൂപ വച്ച് കണക്കു കൂട്ടിയാല്‍ 8,77,500 കോടി രൂപ. മൂല്യവര്‍ദ്ധനവിലൂടെ ചവറയിലെ മണ്ണില്‍ നിന്നും നമുക്ക് 195 ലക്ഷം കോടി രൂപ കിട്ടും. സൗദി അറേബ്യയുടെ 8.75 ലക്ഷം കോടി എവിടെ, ചവറയുടെ 195 ലക്ഷം കോടി എവിടെ. ചുരുങ്ങിയ പക്ഷം സൗദി അറേബ്യയെക്കാള്‍ 22 ഇരട്ടി സ്വത്ത് നമുക്കുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ തലമുറയ്‌ക്കും ഇനി പിറക്കാനിരിക്കുന്ന തലമുറകള്‍ക്കും സുഖമായ് ജീവിക്കാന്‍ ഈശ്വരന്‍ കനിഞ്ഞു നല്‍കിയ അമൂല്യ സമ്പത്താണ് കരിമണല്‍. പണ്ടൊരു മന്ദബുദ്ധിയായ ചെറുപ്പക്കാരന്റെ കഷ്‌ടതകള്‍ കണ്ടിട്ട് ഈശ്വരന്‍ അവനെ സഹായിക്കാന്‍ തീരുമാനിച്ചു. ഈശ്വരന്‍ അവന് കുറേ സ്വര്‍ണ്ണക്കട്ടികള്‍ കൊടുത്തു. സ്വര്‍ണ്ണക്കട്ടികള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ അവനൊരു മണ്ടന്‍ മോഹം. അന്ധന്‍മാര്‍ നടക്കുന്നതുപോലെ കണ്ണുംപൂട്ടി നടക്കണമെന്ന് സ്വര്‍ണ്ണക്കട്ടികളുമായി അവന്‍ അന്ധനെപ്പോലെ നടന്നു. പിന്നെ സംഭവിച്ചത് എന്താണെന്ന് നമുക്ക് ഊഹിക്കാം. കരിമണലിന്റെ കാര്യത്തില്‍ ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഹ
Subscribe to:
Posts (Atom)